Wednesday, August 3, 2016

ബാങ്ക് വിഷയത്തിൽ എന്റെ അപിപ്രായം

ബാങ്കിനെ കുറിച്ച് ഉപമിച്ച രീതിയെ കുറിച്ച് ന്യായീ കരണമില്ലെങ്കിലും .ഇതൊരു ചർച്ചക്ക് വന്ന സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ട ചില വസ്തുതകൾ .ഉദാഹരണത്തിന് നമ്മുടെ പ്രധാന ഏതെങ്കിലും ടൗണുകളിൽ ബാങ്കിന്റെ സമയത്തു ചെറുതായൊരു അലോസരം അനുഭവിക്കാറുണ്ട് ,കാരണം ടൗണുകളിൽ ഒരു ഇരുനൂറു മീ റ്റർ ചുറ്റളവിൽ തന്നെ അഞ്ചോ പത്തോ പള്ളികൾ കാണും .എല്ലാവരുടെയും ബാങ്ക് ഒന്നോ രണ്ടോ മിനുട്ട് വെത്യാസവുമുണ്ടാവും അപ്പോൾ ഒരുപള്ളിയിൽ നിന്നും തുടങ്ങുമ്പോൾ മറ്റൊരു പള്ളിയിൽ പകുതി ആയിട്ടുണ്ടാവും ,,ആർക്കും ഒന്നും തിരിഞ്ഞു മനസ്സിലാവുകയുമില്ല മാത്രമല്ല പല രീതിയും മായതിനാൽ അതിലേറെ പ്രശ്നവും , ഇത് സഹോദര സമുദായങ്ങൾക്ക്‌ അലോസരമുണ്ടാവാൻ സാധ്യത കൂടുതലാണ് മാന്യ മായി തന്നെ സഹോദര സമുദായങ്ങളിൽ നിന്നും ആരെങ്കിലും ഇടപെട്ടാൽ അത് വലിയ പ്രശ്നവുമാണ് . ,ഇതിനു പരിഹാര മാർഗമുള്ളതു ഒന്നെങ്കിൽ ഏതെങ്കിലും ഒരു പള്ളിയിൽ നിന്നും എല്ലാ ഭാഗത്തേക്കും സൗണ്ട് ക്രമീകരിച്ചു വെച്ച് അത് കേൾക്കുന്ന പ്രദേശത്തെ പള്ളികളിൽ സൗണ്ട് പുറത്തേക്കു വിടാതിരിക്കുക .അല്ലെങ്കിൽ UAE പോലെ ഉള്ളപോലെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താൽ പ്രധാന ഒരു പള്ളിയിലെ ബാങ്ക് വിളി മറ്റു പള്ളികളിലേക്ക് സൗണ്ട് കേബിൾ വഴി ഏകീക കരിക്കാൻ വളരെ എളുപ്പമാണ് . എന്നിട്ടു ആ പള്ളിയിൽ മനോഹരമായ ഈണത്തിൽ ബാങ്ക് വിളിക്കുക ..കുറച്ചു വിശാല മായി ചിന്തി ച്ചാൽ എളുപ്പം സാധ്യ മാവുന്നതാന് ഈ പ്രശ്നം .വിവിധ സങ്കടനകൾ തമ്മിൽലുള്ള ഐഖ്യ ത്തിനും,വിവിധ സമുദാ ങ്ങൾ തമ്മിലുള്ള ഐഖ്യ ത്തിനും ഇത് ഉപകരിക്കും എന്നാണ് ഞാൻ ,മനസ്സിലാക്കുന്നത് ::::...ലുഖ്മാൻ താമരശ്ശേരി ,luqmanmpm@gmail.com

Friday, January 29, 2016

മാവിന്‍ തൈ വിതരണം

പൊന്മള ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലേക്ക് വിതരണം ചെയ്യാന്‍ കൃഷി ഭവന്‍ വഴി ലഭിച്ച മാവിന്‍ തൈകള്‍ അകെ 166 എണ്ണം ,ഇതിൽ അയൽ സഭ നമ്പർ 3 , 4 എന്നിവ ഒരുമിച്ചു 119 കുടുംബങ്ങൾ വന്നതിൽ നറുക്കെടുപ്പിലൂടെ 85 തൈകൾ വിതരണം ചെയ്തു .ബാക്കി അയൽ സഭ നമ്പർ 1 ൽ (ഒളകരപ്പടി മുതൽ ചെറുപ്പറമ്പ് വരെ ) 40 തൈകൾ വിതരണത്തിനായി ചെരുപപറമ്പ പള്ളി പ്പരിസരത്ത് വെച്ച് 31 .01.2016 വൈകുന്നേരം 4 മണിക്ക് അയൽ സഭ മെമ്പർമാർ എത്തിച്ചേരണമെന്നു ഇതിനാൽ അറിയിക്കുന്നു .40 ൽ കൂടുതൽ കുടുംബങ്ങൾ റേഷൻ കാർഡ് സഹിതം വന്നാൽ നറു ക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നതായിരിക്കും . എന്ന് അയൽസഭ നമ്പർ 1 ചെയർമാൻ / വാർഡ്‌ മെമ്പർ

Monday, December 28, 2015

സമ്പൂര്‍ണ ബാങ്ക് അക്കൗണ്ട്‌  ആന്‍റ് അധാര്‍ കാര്‍ഡ് മേള  


IFSC കോഡ് ഉള്ള ബാങ്ക് അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കായി ആരംഭിക്കുന്നു സമ്പൂര്‍ണ്ണ ബാങ്ക് അക്കൗണ്ട്‌ മേള .ഇനി മുതല്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും കാര്‍ഷിക പെന്‍ഷനുകളും നേരിട്ട് ഗുണ ബോക്താവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നു .വരുന്ന രണ്ടാം തിയ്യതി(02/01/2016 ) ശനി ച്ചുനൂര്‍ GLP സ്കൂളില്‍ "സമ്പൂര്‍ണ്ണ ബാങ്ക്അക്കൗണ്ട്‌ മേള " നടക്കുന്നു .നിലവില്‍ ബാങ്ക് അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കും സര്‍വീസ് ബാങ്കില്‍ മാത്രം അക്കൌന്റ് ഉള്ളവരു മായവര്‍ക്ക് ഇവിടെ വെച്ച് പുതിയ ബാങ്ക്അക്കൗണ്ട്‌ ആരംഭിക്കാം . നിങ്ങളുടെ ആധാര്‍ കാര്‍ഡോ ഐഡന്റിറ്റി കാര്‍ഡോ ഫോട്ടോസ്ടാറ്റ് കോപിയടക്കം രണ്ടു കോപി ഫോട്ടോ, എക്കൌണ്ടില്‍ ടെപോസിറ്റ്‌ ചെയ്യാന്‍ മിനിമം തുകയുമായി എത്തുക .ഫോട്ടോ ഇല്ലാത്തവര്‍ക്ക് സൌജന്യമായി ഫോട്ടോ എടുക്കുവാനുള്ള സൌകര്യ മുണ്ടയിരിക്കും .
ഇതോടപ്പം ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് പുതിയത് ഉണ്ടാക്കുവാനും സൗകര്യമുണ്ടായിരിക്കും.

Saturday, November 14, 2015

റേഷന്‍ കാര്‍ഡ് പുതുക്കല്‍

            നമ്മുടെ ച്ചുനൂര്‍ വാര്‍ഡിലെ റേഷന്‍ കാര്‍ഡ് പുതുക്കുവാന്‍ വേണ്ടി  ഇപ്പോള്‍ റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പ്രിന്റെഡ്‌  കോപ്പി വാങ്ങി തിരുത്തലുകള്‍ അതില്‍  അടയാളപ്പെടുത്തി  റേഷന്‍ കടയില്‍ തന്നെ  തിരിച്ചേല്‍പ്പിക്കെണ്ടാതാണ് .ഇതു മായി ബന്ധപെട്ട സഹായം ആവശ്യമുള്ളവര്‍  7025 15 00 00 എന്ന  നമ്പറില്‍ ബന്ധപ്പെടുക ..

Tuesday, April 22, 2014


നല്ല നാളേക്ക് വേണ്ടി ഒരു നിമിഷം 


നിങ്ങൾ നിങ്ങളുടെ  മകനെ/ മകളെ കുറിച്ച "നിങ്ങളുടെ മകൻ "
 എന്നല്ല വിചാരിക്കേണ്ടത്. ഒരു പക്ഷെ അവൻ  ഒരു
 സമൂഹത്തിനു നേതാവകേണ്ട വെക്തി ആയിരിക്കും , അപ്പോൾ
അവനെ  സമൂഹത്തിനുകൂടി ഗുണം ചേയ്യേണ്ട വെക്തി  ആയാണ്‌ വളർത്തേണ്ടത് . നേതാകന്മാർ ജനിക്കുന്നില്ല എന്ന് പറയുന്നത്
വെറുതെയാണ്‌ ,ഒരു കുട്ടി ജനിക്കുമ്പോൾ ദൈവമാണ് അവനെ
 നേതാവക്കുന്നത്